വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുഞ്ഞന്മാരായ കുറസാവോയെ കൂറ്റൻ സ്കോറിന് കീഴ്പ്പെടുത്തി ജര്‍മനി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ നാല് തവണ ചാന്പ്യൻമാരായ ജർമനിയോട് ഒന്നിനെതിരെ ഏഴ് ഗോളിനാണ് കുറസാവോയുടെ തോൽവി. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി ജർമനി മാറി.
ആദ്യ ഗോൾ നേടിയ കുറസാവോയ്ക്ക് ജർമനിയുടെ ആക്രമണ ശൈലിക്ക് മുന്നില്‍ അടിതെറ്റി. കളി തുടങ്ങി പത്ത് മിനിറ്റ് തികയുംമുന്പ് ഫെലിക്‌സ് നെമെച്ച ജർമനിയെ മുന്നിലെത്തിച്ചു. അപ്രതീക്ഷിതമായി കുറസാവോ തിരിച്ചടിച്ചു. ലിവാനോ കൊമെനൻസിയയാണ് കുറസാവോയ്‌ക്കായി ലക്ഷ്യം കണ്ടത്. പിന്നെ മുൻ ചാമ്പ്യന്മാർ ഫോമിലേക്കുയർന്നു. അതോടെ ഒന്നിന് പിറകേ ഒന്നായി ഗോൾ വന്നു. കായ് ഹാവർറ്റ്‌സ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഫെലിക്സ് നെമെച്ചാ, നിക്കോ ഷ്ളോട്ടർബെക്, ജമാൽ മുസിയാല, ബ്രൗൺ, ഡെനിസ് ഉൺഡവ് എന്നിവർ ജർമനിക്കായി ഓരോ തവണ ഗോള്‍ നേടി.
തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ജർമനിയുടെ വമ്പന്‍ തിരിച്ചുവരവാണ് ഹൂസ്‌റ്റണിൽ കണ്ടത്. 2014 ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെ 7–1ന് തകർത്തശേഷം നേടുന്ന ഏറ്റവും വലിയ ജയമാണ് കുറിച്ചത്.
ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് കുറസാവോ. കേരളത്തിലെ ഏതെങ്കിലും ഒരു ചെറു നഗരത്തിന്റെ അത്ര മാത്രം ജനസംഖ്യ ഉള്ള കുറസാവോ ലോകകപ്പില്‍ നേടിയ ആദ്യ ഗോൾ കൂടിയാണ് ഇത്,
SUMMARY: FIFA World Cup 2026: Germany scores a massive 7-1 win over young Curacao
















