ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

ബെംഗളൂരു: കർണാടക അതിർത്തിയിലെ കബനി നദിയ്ക്ക് കുറുകെയുള്ള കുറുകെയുള്ള വയനാട്ടിലെ പെരിക്കല്ലൂർ –ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി. പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ശിവകുമാർ പി.കെ. ബഷീറിന് ഉറപ്പ് നൽകി.

പാലത്തിന്റെ നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ തന്നെ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടക ഭാഗത്തെ പാതയുടെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കണമെന്ന് പി.കെ. ബഷീർ ആവശ്യപ്പെട്ടു.

കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം. വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. അപ്രോച്ച് റോഡ് പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെ ആശ്രയിച്ചാണ്. കർണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെ കണ്ടത്. മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.

ദീർഘകാലമായുള്ള യാത്രാ പ്രശ്‌നങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാകും. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ സാധിക്കും. പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദൽ പാതയായി പാലം പ്രവർത്തിക്കും.ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും പാലം സഹായകമാകും. അദ്ദേഹം പറഞ്ഞു.

32 വർഷം മുമ്പ് 1994 സെപ്റ്റംബർ 22നു കേരള, കർണാടക മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും വീരപ്പ മൊയ്‌ലിയും ചേർന്ന് പെരിക്കല്ലൂർ തോണിക്കടവിൽ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചിരിന്നു. എന്നാൽ, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി മുടങ്ങി.ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാനാണു കേരളം കർണാടകയുടെ സഹായം തേടിയത്.

പാലം യാഥാർഥ്യമായാല്‍ ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുകയും അതിനൊപ്പം യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. കൂടാതെ കുടക് ജില്ലയുടെ ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക, ബിസിനസ് സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകരമാകും.
SUMMARY: Byrakuppa bridge will be made a reality; Kerala Public Works Minister PK Basheer held discussions with Chief Minister DK Shivakumar

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories