പശ്ചിമേഷ്യയിൽ സമാധാനം; കരാറില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ ​ഇ​ട​ക്കാ​ല​ ​സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഖ്വാലിബാഫ് എന്നിവരാണ് ഡിജിറ്റലായി ഒപ്പുവച്ചത്. വെള്ളിയാഴ്ച സ്വറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഔദ്യോഗികമായി ഒപ്പിടല്‍ നടക്കാന്‍ ഇരിക്കെയാണ് ഡിജിറ്റലായി ഒപ്പുവച്ചിരിക്കുന്നത്. വെള്ളിയാഴ്ച  ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കരാറിൽ ഒപ്പുവെച്ച കാര്യം ട്രംപും വാൻസും സ്ഥിരീകരിച്ചു. “കരാർ ഒപ്പുവെക്കപ്പെട്ടു”- ഫ്രാൻ‌സിൽ ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന് ഇനി ന്യൂക്ലിയർ ആയുധം  ഉണ്ടാകില്ലെന്നും ഭാഗികമായി തുറന്ന ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണമായി തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.

കരാറിന്റെ ഭാഗമായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇറാനുമായുള്ള ആണവ വിഷയങ്ങൾ ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ ചർച്ച ചെയ്യും. ഹോർമുസ് കടലിടുക്ക് ഇതിനകം ഭാഗികമായി തുറന്നു. ഇറാനുമായുള്ള ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കരാറിൽ ഉൾപ്പെടുന്നതായി ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ ട്രംപ് പറഞ്ഞു.

രണ്ടുമാസത്തിലധികം നീണ്ട സംഘര്‍ഷങ്ങള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുന്നത്. കരാര്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കപ്പലുകള്‍ തയ്യാറാക്കൂ എന്നും, എണ്ണ ഒഴുകട്ടെയെന്നും ട്രൂത്ത് സോഷ്യലില്‍ ആഹ്വാനം ചെയ്തു. സമാധാന ഉടമ്പടി സ്ഥിരീകരിച്ചുള്ള പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് 80ാം പിറന്നാള്‍ ദിനത്തില്‍ ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കരാർവാർത്ത പുറത്തുവന്നതോടെ ആഗോളവിപണിയിൽ എണ്ണവില ഗണ്യമായി കുറയുകയും ഓഹരി വിപണിയിൽ വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.
SUMMARY: Peace in the Middle East; US and Iran sign agreement digitally

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories