മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ പോലീസ് ചമഞ്ഞ് മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന കേസിൽ കർണാടക സി.ഐ.ഡി ഇൻസ്‌പെക്ടറും രണ്ട് കൂട്ടാളികളും അറസ്റ്റിൽ. സി.ഐ.ഡി ഇൻസ്‌പെക്ടർ മഹേഷ് കനകഗിരി, ഇയാളുടെ കൂട്ടാളികളായ കുപേന്ദ്ര റെഡ്ഡി, വസന്ത് കുമാർ എന്നിവരെയാണ് മടിവാള പോലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു ഭീഷണിപ്പെടുത്തിയാണ് ഇവർ പണം കവർന്നത്. മലപ്പുറം സ്വദേശി  ജുനീഷ് ബാബു (40) നൽകിയ പരാതിയിലാണ് പോലീസ് നടപടി.

ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്‍റെ സുഹൃത്തായ നവീനെ കാണുന്നതിനായി രണ്ട് സുഹൃത്തുക്കൾക്കൊപ്പം 20 ലക്ഷം രൂപയുമായാണ് ജുനീഷ് ബാബു ബെംഗളൂരുവിൽ എത്തിയത്. മടിവാളയിലെ വൈറ്റ് സ്റ്റോൺ ലോഡ്ജിൽ താമസിക്കുകയായിരുന്ന ജുനീഷിന്‍റെയും സുഹൃത്തുക്കളുടെയും പക്കൽ വൻ തുകയുണ്ടെന്ന വിവരം മനസിലാക്കിയ പ്രതികൾ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഈ പണം നിയമവിരുദ്ധമായ ഇടപാടുകൾക്കായി കൊണ്ടുവന്നതാണെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും, ഇവരെ മർദ്ദിച്ച ശേഷം 20 ലക്ഷം രൂപയുമായി കടന്നുകളയുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ജുനീഷ് മടിവാള പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി പോലീസ് കമ്മിഷണർ മുഹമ്മദ് സുജീതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കവർച്ചയിൽ മഹേഷിന്റെ പങ്കു വ്യക്തമായത്. നേരത്തെ ബന്ദേപാളയ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന മഹേഷ് അടുത്തയിടെയാണ് സിഐഡിയിലെത്തിയത്. അറസ്റ്റിലായ പ്രതികളെ നിലവിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.
SUMMARY: Three arrested including Karnataka CID inspector in case of embezzlement of Rs 20 lakhs from Malayalis

Hot this week

അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിയെന്ന...

മഴ തുടരും… എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ള എട്ട്...

മൊബൈൽ തട്ടിപ്പറിച്ച് ഓടുന്നതിനിടെ ഹൃദയാഘാതം; യുവാവ് വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വഴിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച...

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി...

ടിക്കറ്റില്ലായാത്രയ്ക്ക് പിഴത്തുക കുത്തനെ കൂട്ടി റെയില്‍വേ

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ...

ഇൻജുറി ടൈമിൽ വിജയം; ഐവറികോസ്റ്റിനെ വീഴ്ത്തി ജർമനി (2–1)

ടൊറന്റോ: ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കി ജര്‍മന്‍ പട. പകരക്കാരനായി ഇറങ്ങിയ...

നെതർലൻഡ്‌സിന് കൂറ്റൻ ജയം; സ്വീഡനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന്...

ക​വി ​പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ക​വി​യും സാ​ഹി​ത്യ​കാ​ര​നും പ​ദ്മ​ശ്രീ പു​ര​സ്കാ​ര​ജേ​താ​വു​മാ​യ പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് (83)...

Related Articles

Popular Categories