ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ നടത്തി. ‘ആരോഗ്യകരമായ വാര്‍ധക്യം യോഗയിലൂടെ’ എന്നതാണ് ഇത്തവണത്തെ സന്ദേശം.
#WATCH | West Bengal | Prime Minister Narendra Modi performs Yoga on the occasion of the 12th International Day of Yoga in Kolkata.
The theme for this year's Yoga Day is 'Yoga For Healthy Ageing'
(Video Source: DD News) pic.twitter.com/0ePO2eOI1U
— ANI (@ANI) June 21, 2026
കോൽക്കത്തയിലെ റെഡ് റോഡിൽ നടന്ന യോഗാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അതിരാവിലെ തന്നെ ആരംഭിച്ച യോഗാഭ്യാസ ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിക്കൊപ്പം അണിചേർന്നത്. യോഗയെ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ യോഗയെ ലോകത്തിന് പരിചയപ്പെടുത്തിയ മണ്ണായ ബംഗാളിൽ ഈ ചടങ്ങ് നടക്കുന്നത് സവിശേഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൊൽക്കത്തയിലെ ചടങ്ങിൽ പങ്കെടുത്തു.
സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങുകൾ നടക്കുന്നുണ്ട്. ദേശീയതലത്തിലുള്ള ആഘോഷങ്ങൾക്കൊപ്പം കേരളവും യോഗ ദിനത്തെ വരവേൽക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കുന്നുണ്ട്.
SUMMARY: Nation observes Yoga Day; PM Narendra Modi says yoga is essential for a better future















