‘അമ്മ’യിലെ തര്‍ക്കം; രാജി സന്നദ്ധത അറിയിച്ച്‌ ശ്വേത മേനോന്‍

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ യോഗത്തില്‍ പൊട്ടിത്തെറി. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സംബന്ധിച്ച ചർച്ചകള്‍ കടുത്ത വാഗ്വാദത്തിലേക്ക് നീങ്ങിയതോടെ സംഘടനയുടെ അധ്യക്ഷയായ ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചു. ജനറല്‍ ബോഡി യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ചായിരുന്നു പ്രധാന തർക്കം. റിപ്പോർട്ടില്‍ വ്യക്തതയില്ലെന്നും കണക്കുകളില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നുമാരോപിച്ച്‌ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവർ റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേ നിലപാടാണ് രഞ്ജി പണിക്കരും സ്വീകരിച്ചത്.

തർക്കം രൂക്ഷമായതോടെ വിഷയം വിശദമായി പരിശോധിക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ശ്വേത മേനോൻ നിർദേശിച്ചു. എന്നാല്‍ ചർച്ചകള്‍ക്ക് പരിഹാരമാകാതെ സംഘർഷം തുടരുന്നതിനിടെയാണ് അവർ വേദിയില്‍ കയറി രാജി പ്രഖ്യാപിച്ചത്. തനിക്ക് രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലെന്നും, എന്നാല്‍ തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമങ്ങള്‍ നടക്കുകയാണെന്നും അവർ കടുത്ത അമർഷത്തോടെ പറഞ്ഞു.

തുടർന്ന് വേദി വിട്ടിറങ്ങിയ ശ്വേതയെ തിരികെ അനുനയിപ്പിക്കാൻ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിർന്ന അംഗങ്ങള്‍ ശ്രമം തുടങ്ങി. ഇതിനിടെ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാല്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് കെ. ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

തുടർന്ന് സംസാരിച്ച മോഹൻലാല്‍, വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സംഘടനയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി. എന്നിരുന്നാലും വാർഷിക റിപ്പോർട്ട് പാസാക്കാതെ ഭരണസമിതിക്ക് മുന്നോട്ടുപോകാനാകില്ലെന്ന നിലപാടില്‍ ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ ‘അമ്മ’യിലെ ആഭ്യന്തര ഭിന്നതകള്‍ വീണ്ടും ചർച്ചയാകുകയാണ്.

SUMMARY: Controversy in ‘Amma’; Shweta Menon offers to resign

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

കർക്കടകവാവ് ബലിതർപ്പണം 12 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ബെംഗളൂരു: നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 12 ന് സംഘടിപ്പിക്കുന്ന...

അനധികൃത കുടിയേറ്റം; ബെംഗളൂരുവിൽ 105 ബംഗ്ലാദേശ് പൗരന്മാർ കസ്റ്റഡിയിൽ

ബെംഗളൂരു: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ബെംഗളൂരുവിൽ പോലീസ്...

ബിഡദി ടൗൺഷിപ്പ് പദ്ധതി വീണ്ടും പരിശോധിക്കാൻ പ്രത്യേക സമിതി

ബെംഗളൂരു: കർഷകരുടെയും ഗ്രാമവാസികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനിടെ, ബിഡദി ടൗൺഷിപ്പ്...

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ...

ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ ടെക്കിയെ കാണാതായി

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദോബാസ്പേട്ട് ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന്...

പാറയിൽ ഇടിച്ച ശേഷം കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട്– പാലക്കാട് അതിർത്തിയായ അട്ടപ്പാടി മുള്ളിയിൽ കാർ 500 അടി...

സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ...

Related Articles

Popular Categories