മമത ഔട്ട്; തൃണമൂല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കി വിമതപക്ഷം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി വിമതപക്ഷം. അരൂപ് റോയ് പുതിയ അധ്യക്ഷനെന്ന് വിമത പക്ഷം പ്രഖ്യാപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് മുതിര്‍ന്ന എംഎല്‍എ അരൂപ് റോയിയെ പുതിയ പ്രസിഡന്റാക്കി പ്രഖ്യാപിച്ചത്. തങ്ങളാണ് യഥാര്‍ഥ ടിഎംസിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപക മമത ബാനര്‍ജിയുടെ നേതൃത്വത്തെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം. കൂടാതെ, പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനർജിയെ സസ്​പെൻഡ് ചെയ്യുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് സംഘടനാ തലത്തിലെ മാറ്റങ്ങളുടെ തീരുമാനം എടുത്തത്. നിയമസഭക്ക് പുറത്ത് പാർട്ടിയുടെ സംഘടനാ തലത്തിലും വിമതപക്ഷം വെല്ലുവിളി ഉയർത്തുന്നതിന്റെ സൂചനയായി പുതിയ സംഭവ വികാസം.  നിയമസഭയ്ക്ക് പുറമെ പാര്‍ട്ടിതലപ്പത്തേക്കും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണെന്ന സൂചനയാണ് വിമതവിഭാഗം നല്‍കുന്നത്.

പശ്ചിമബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി എം.പിമാരും എം.എൽ.എമാരും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിമതവിഭാഗത്തിന്റെ പുതിയ നീക്കം മമതയ്ക്ക് വീണ്ടും വലിയ തിരിച്ചടി സൃഷ്ടിക്കും.

പാർട്ടി നേതൃത്വത്തിന്റെ നിർദേശം അവഗണിച്ചാണ് നിയമസഭയിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. കൂടാതെ 20എം.പിമാർ തൃണമൂൽ കോൺഗ്രസി​ൽനിന്ന് രാജിവെക്കുന്നതായും പ്രത്യേക ബ്ലോക്കായി പാർലമെന്റിൽ ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയെ പിന്തുണക്കുമെന്നും വിമത എം.പിമാർ അറിയിച്ചിരുന്നു. വിമത എംഎൽഎമാർ നൽകിയ പരാതിക്ക് പിന്നാലെ കഴിഞ്ഞദിവസം ടിഎംസിയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

SUMMARY: Mamata Banerjee removed from Trinamool Congress chief post; rebel party removes her

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയോധികയെ മര്‍ദിച്ചെന്ന് പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

കൊച്ചി: വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ശാലു പേയാടിനെതിരെ...

ആട്ടകളരിയിൽ ‘ഓഗസ്ത് വിത്ത് മാസ്റ്റേർസ്’; മേതിൽ ദേവിക നയിക്കുന്ന മോഹിനിയാട്ട പരിശീലനകളരി 17 മുതൽ 

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നൃത്ത പരിശീലന സ്ഥാപനമായ ആട്ടകളരിയുടെ...

സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ സൗജന്യ ദന്ത പരിശോധന ക്യാമ്പ് 15ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന സൗജന്യ ദന്തരോഗ...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16 ന്

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16...

താമരശേരി ഫ്രഷ് കട്ടിന് തുടരാം; സ്ഥാപനം പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി

കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസില്‍ സര്‍ക്കാരിന്...

സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം 

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ്...

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: തച്ചമ്പാറയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്ന് സേലം വഴി കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ...

Related Articles

Popular Categories