ട്രക്കിങ്ങിനിടെ താഴ്ചയിലേക്ക് തള്ളി യുവാവിനെ കൊലപ്പെടുത്തി; പ്രതിശ്രുത വധുവും കാമുകനും പിടിയില്‍

പൂനെ: ട്രക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. പൂനെ സ്വദേശിയായ കേതൻ വിശാല്‍ അഗർവാളിന്റെ (26) മരണം അപകടമല്ലെന്നും പ്രതിശ്രുതവധുവും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമാണെന്നും പോലീസ് വ്യക്തമാക്കി. പൂനെയിലെ പ്രസിദ്ധമായ ലോഹാഗഡ് കോട്ടയില്‍ വെച്ചായിരുന്നു സംഭവം.

അടുത്ത മാസമായിരുന്നു കേതന്റെയും പ്രതിശ്രുതവധു സിയ ഗോയലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ജൂണ്‍ 19-ന് സിയയുടെ ജന്മദിനാഘോഷങ്ങള്‍ക്കും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനുമായാണ് കേതനും സിയയും സുഹൃത്തുക്കള്‍ക്കൊപ്പം ലോഹാഗഡിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ ശക്തമായ കാറ്റില്‍ ബാലൻസ് തെറ്റി കേതൻ 350 അടിയോളം താഴ്ചയിലേക്ക് വീണെന്നായിരുന്നു സിയ പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍, പരിചയസമ്പന്നനായ ട്രെക്കറായ കേതന്റെ മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് പോ ലീസ് വിശദമായ അന്വേഷണം നടത്തിയത്. സിയയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ചേതൻ ചൗധരി എന്നയാളുമായുള്ള പ്രണയബന്ധം പോലീസ് കണ്ടെത്തി. വീട്ടുകാർ ഉറപ്പിച്ച വിവാഹം മുടക്കാനാണ് കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിയ പോലീസിനോട് സമ്മതിച്ചു.

ഇതിനായി മുമ്പും രണ്ടുതവണ ഇവർ ലോഹഗഡ് സന്ദർശിച്ച്‌ പദ്ധതികള്‍ തയാറാക്കിയിരുന്നു. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്ര മുടക്കാനായി സ്വന്തം പാസ്‌പോർട്ട് സിയ തന്നെ കീറിയെറിഞ്ഞിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. സിയ ഗോയല്‍, കാമുകൻ ചേതൻ ചൗധരി എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങിയതായി പുണെ റൂറല്‍ പോലീസ് അറിയിച്ചു.

SUMMARY: Young man killed by pushing him off a cliff while trekking; Fiancée and boyfriend arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർണായക ബിൽ...

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ കീ​ഴ​ട​ങ്ങി, റോജി അ​ഗസ്റ്റിൻ ഹാജരായില്ല

കൊ​ച്ചി: വിവാദമായ വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക്...

സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി

ബെംഗളൂരു: സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ...

ബനസവാടി റെയിൽവേ യാർഡിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ബനസവാടി റെയിൽവേ യാർഡിൽ നിന്ന് ഹെബ്ബാൾ ഭാഗത്തേക്കുള്ള റെയിൽവേ...

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം...

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കാസറഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ...

13-ന് സ്കൂളുകൾ അടച്ചിടില്ല; കാവേരി വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക...

കേരളീയം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ അഞ്ച്...

Related Articles

Popular Categories