മെട്രോ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ; സർവീസുകൾ 17 മിനിറ്റ് വൈകി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ. വ്യാഴാഴ്ച വൈകുന്നേരം 7.36ഓടെ വീണ്ടും സര്‍വീസ് തടസപ്പെട്ടു. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന്റെ വാതിൽ ശരിയായി അടയാത്തതാണ് സർവീസിനെ ബാധിച്ചത്. മുൻകരുതൽ സുരക്ഷാ നടപടിയായി കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഇതോടെ അഞ്ച് ട്രെയിനുകളുടെ ഓട്ടം പാതിവഴിയിലായി. സാങ്കേതിക തകരാർ പരിഹരിച്ചതിന് ശേഷം സർവീസ് പൂർണമായി പുനഃസ്ഥാപിച്ചു. 17 മിനിറ്റാണ് വൈകിയത്. കബ്ബൺ പാക്കിന് പുറമേ വിധാന സൗധ, സെൻട്രൽ കോളേജ്, മജസ്റ്റിക്, റെയിൽവേ സ്റ്റേഷൻ മെട്രോ സ്റ്റേഷനുകളിലെ മെട്രോ ഇത് സർവീസുകളെ ബാധിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം പർപ്പിൾ ലൈനിൽ സമാനമായ രീതിയിൽ മറ്റൊരു സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. ‘കറന്റ് കളക്ടർ ഉപകരണത്തിലെ’ (CCD) തകരാറായിരുന്നു അന്ന് പ്രശ്നമായത്. തിരക്കേറിയ സമയത്തായതിനാൽ യാത്രക്കാർ മെട്രോയിൽ കുടുങ്ങിപ്പോയി. ബദൽ ഗതാഗതം തേടി യാത്രക്കാർക്ക് റോഡിലിറങ്ങേണ്ടി വന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.

ബെംഗളൂരുവിൽ പ്രതിദിനം 9 മുതൽ 10 ലക്ഷം ആളുകളാണ് മെട്രോയെ യാത്രക്കായി ആശ്രയിക്കുന്നത്. 2024 ജനുവരി മുതൽ ബെംഗളൂരു മെട്രോയിൽ ഏകദേശം 20ഓളം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പർപ്പിൾ ലൈനിലാണ് കൂടുതൽ തകരാറുകൾ ഉണ്ടായിരിക്കുന്നത്.
SUMMARY: Metro Purple Line suffers another technical glitch; services delayed by 17 minutes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

Related Articles

Popular Categories