തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ശക്തമായ ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു

പ്രാദേശിക സമയം രാത്രി 7:42-ഓടെയാണ് ഫിലിപ്പീൻസിനെ നടുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. ദക്ഷിണ ദ്വീപായ മിന്ദനാവോയിലെ സരംഗാനി നഗരത്തിൽ നിന്ന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ഭൂമിക്കടിയിൽ 65.7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ വലിയ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ദുരന്തത്തിന്റെ ആഘാതം അധികൃതർ വിലയിരുത്തിവരികയാണ്.

ആഴ്ചകൾക്ക് മുമ്പ് ഭൂചലനമുണ്ടായ മിന്ദനാവോ തീരത്താണ് വീണ്ടും ചലനമിണ്ടായത് . അന്ന് 80ഓളം പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. ഭൂചലനത്തെ തുടർന്ന് ആളപായമോ സുനാമി മുന്നറിയപ്പുകളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ജൂൺ എട്ടിന് ഉണ്ടായ ഭൂചലനത്തിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ദക്ഷിണ മിന്ദനാവോയിലെ ഏഴര ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ജനറൽ സാന്റോസ് നഗരത്തിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരുന്നത്. നഗരത്തിലെ മൂന്ന് നിലകളുള്ള ഒരു റസ്റ്റാറന്റ് കെട്ടിടം പൂർണമായും തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ‍്യമത്തിൽ പുറത്തുവന്നിരുന്നു. ഭൂചലനത്തെ തുടർന്ന് മേഖലയിലും അയൽ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരകളുയരുമെന്നായിരുന്നു മുന്നറിയിപ്പ്. പിന്നീട്, ഭീഷണി ഒഴിവായതായി അധികൃതർ അറിയിച്ചു. ഭൂചലനത്തിനുശേഷം പരമാവധി മുക്കാൽ മീറ്റർ ഉയരത്തിലേ തിരകളുയർന്നുള്ളൂ.
SUMMARY: Another strong earthquake hits southern Philippines: 6.5 magnitude recorded

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

Related Articles

Popular Categories