‘ബ്ലൂം അവന്യൂ’; ഹരിതവത്കരണത്തിന്റെ ഭാഗമായി മൈസൂരു-മഗഡി റോഡിലെ 10 കിമീ ദൂരത്തിൽ 6000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ടണൽ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറിൽ നിന്ന് സിൽക്ക് ബോർഡിലേക്കുള്ള ഉയരപ്പാതയ്ക്കായി 749 ഓളം മരങ്ങളും വെട്ടിമാറ്റേണ്ടിവരുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇതാ ആശ്വാസമായി മറ്റൊരു ഹരിതവത്കരണ പദ്ധതി നഗരത്തില്‍ നടപ്പിലാകുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒയായ അൺബോക്‌സിംഗ് ബിഎൽആറാണ് ഇത്തരമൊരു നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ബ്ലൂം അവന്യൂ’ എന്ന പേരിൽ മൈസൂരു-മഗഡി റോഡിലെ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് 6,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (BDA) ഫോറസ്റ്റ് ഡിവിഷനാണ് പദ്ധതിക്കായി ആവശ്യമായ തൈകൾ സൗജന്യമായി നൽകിയിരിക്കുന്നത്. ചെമ്പകം (Champak), മന്ദാരം (Bauhinia), ചെമ്പകത്തിൻ്റെ മറ്റ് ഇനങ്ങൾ (Cardia sebestena), Pride of India, ടബേബൂയ (Tabebuia) തുടങ്ങി വ്യത്യസ്തമായ ഏഴ് ഇനം സസ്യങ്ങളാണ് ഇവിടെ നടാൻ തിരഞ്ഞെടുത്തിരിക്കുന്നത്. വളർന്നു വരുമ്പോൾ ഇവ മനോഹരമായ ആറ് ‘വർണ്ണ ഇടനാഴികൾ’ (Colour Corridors) ആയി പാതയെ മാറ്റുമെന്നാണ് പ്രതീക്ഷ. പർപ്പിൾ, പിങ്ക്, കടുംചുവപ്പ്, ലാവൻഡർ തുടങ്ങിയ നിറങ്ങളിൽ വിവിധ സീസണുകളിൽ പൂക്കൾ വിരിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിലൂടെ വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും റോഡിന് ഇരുവശവും നിറപ്പകിട്ടാർന്ന ഹരിത കാഴ്‌ചയൊരുക്കാനാണ് ലക്ഷ്യം.പദ്ധതി പൂർത്തിയായാൽ ഹരിത ഇടനാഴിയുടെ പരിപാലനം ബിഡിഎ ഏറ്റെടുക്കും. മരങ്ങൾ വളർന്ന് പന്തലിക്കുമ്പോൾ വിവിധ പക്ഷികൾക്കും പരാഗണം നടത്തുന്ന ജീവികൾക്കും ആവാസവ്യവസ്ഥയൊരുക്കുന്നതിനൊപ്പം നഗരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സ്ഥലനിർണയം, ഹോർട്ടികൾച്ചർ വിദഗ്‌ധരുടെ നിർദേശങ്ങൾ, അനുയോജ്യമായ ഇനങ്ങളുടെ തിരഞ്ഞെടുപ്പ്, ബജറ്റ് അന്തിമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ എല്ലാ തൈകളും നട്ടുകഴിഞ്ഞതായും മൂന്ന് വർഷത്തെ പരിപാലന പ്രവർത്തനങ്ങൾ ആരംഭിച്ചതായും എൻജിഒയുടെ സിഇഒ മാലിനി ഗോയൽ അറിയിച്ചു.
SUMMARY: ‘Bloom Avenue’: 6000 trees planted along 10 km stretch of Mysore-Magadi road as part of greening drive

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; തെരച്ചിൽ പുരോ​ഗമിക്കുന്നു

കോഴിക്കോട്: വടകര വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനം...

എയർ ഇന്ത്യയുടെ മംഗളൂരു-മസ്കത്ത് സർവിസ് ജൂലൈ മുതൽ പുനരാരംഭിക്കുന്നു

മംഗളൂരു: ഒരു വർഷത്തോളമായി നിർത്തിവെച്ച മംഗളൂരു-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ...

സൗജന്യ കന്നഡ ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടെയുള്ള അന്യ ഭാഷക്കാർക്ക് കന്നഡ ഭാഷ എളുപ്പത്തിൽ...

തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ശക്തമായ ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ...

ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ എം.ക്യൂബ് ജൂലായ് 12 ന്

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി...

ആശങ്കയായി ഷിഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്....

ഓടുന്ന ട്രെയിനിൻ്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു....

Related Articles

Popular Categories