ബെംഗളൂരു: സാന്ത്വനം അന്നസാന്ദ്രപാളയയുടെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം വിഭൂതിപുര ഗവൺമെന്റ് സ്കൂളിൽ നടന്നു. ചടങ്ങിൽ സുധീഷ് പി. കെ, അച്യുത ദാസ് എന്നിവര്‍ സംസാരിച്ചു.സാന്ത്വനം ചെയർമാൻ സനൂപ്, വൈസ് ചെയർമാൻ ജയപ്രകാശ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. 300 വിദ്യാർഥികൾക്കാണ് ഇത്തവണ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
















