തിരുവനന്തപുരം നഗരസഭയില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-യുഡിഎഫ് കൗണ്‍സിലർമാർ തമ്മില്‍ കയ്യാങ്കളി. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലർ ആർ സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധമാണ് വൻ സംഘർഷത്തില്‍ കലാശിച്ചത്. വാക്കേറ്റം കൈയാങ്കളിയായതോടെ കൗണ്‍സില്‍ ഹാള്‍ യുദ്ധക്കളമായി മാറി.

ഹാജർ രജിസ്റ്ററിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ രജിസ്റ്റർ വലിച്ചുകീറാനും ശ്രമം നടന്നു. പരുക്കേറ്റ നിലയിലും ആംബുലൻസില്‍ കൗണ്‍സിലർമാരെ നഗരസഭയില്‍ എത്തിച്ച ശേഷമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് 2:30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചയുടൻ തന്നെ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ചു.

എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും അജണ്ടകള്‍ വേഗത്തില്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി അധികൃതർ പ്രഖ്യാപിച്ചു. ഇതോടെയാണ് യോഗഹാളില്‍ നാടകീയ സംഭവങ്ങള്‍ക്കും പരസ്പരമുള്ള ചേരിതിരിഞ്ഞുള്ള ചീത്തവിളികള്‍ക്കും തുടക്കമായത്.കൗണ്‍സില്‍ പിരിഞ്ഞതിന് പിന്നാലെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ശബരീനാഥൻ ഹാജർ രജിസ്റ്റർ പരിശോധിക്കുകയും ഒപ്പിടുകയും ചെയ്തു.

ഈ സമയം രജിസ്റ്റർ ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലർ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തിലുള്ള സംഘം ശബരീനാഥന് അടുത്തെത്തി.
തുടർന്നുണ്ടായ തർക്കം മിനിറ്റുകള്‍ക്കകം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവിഭാഗവും തമ്മില്‍ ഹാജർ രജിസ്റ്ററിനായി പിടിവലി കൂടുകയും, ഇതിനിടെ രജിസ്റ്റർ വലിച്ചുകീറി നശിപ്പിക്കാൻ ശ്രമം നടക്കുകയും ചെയ്തു. കൗണ്‍സിലർമാർ പരസ്പരം മർദ്ദിച്ചതോടെ വൻ സുരക്ഷാ വീഴ്ചയാണ് നഗരസഭയില്‍ ഉണ്ടായത്.

SUMMARY: BJP-UDF members clash in Thiruvananthapuram Municipality; scuffle over attendance register

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച...

ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം...

Related Articles

Popular Categories