തൃശൂരിലെ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പ്രസവത്തെ തുടർന്ന് യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. എടമുട്ടം കൊല്ലാറ വീട്ടില്‍ ജ്യോതി (32) ആണ് മരിച്ചത്. ജ്യോതി മരിച്ചത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമികനിഗമനം. ബുധനാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ മൃതദേഹപരിശോധന പൂർത്തിയാക്കി.

മരിച്ച ജ്യോതിക്ക് മുമ്പ് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രസവത്തിന് ശേഷം കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഇവരെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജൂണ്‍ 27-നാണ് ജ്യോതി, സുഹൃത്ത് പാവറട്ടി സ്വദേശി ഓട്ടോഡ്രൈവർക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്. ശേഷം സുഹൃത്ത് മടങ്ങിയിരുന്നു. പലതവണ വിളിച്ചിട്ടും ജ്യോതി ഫോണ്‍ എടുക്കാത്തതില്‍ സംശയം തോന്നിയ സുഹൃത്ത് ലോഡ്ജിലെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പോലീസിനെയും അഗ്‌നി രക്ഷാ സേനയെയും വിവരമറിയിക്കുകയും ഇവരെത്തി വാതില്‍ പൊളിച്ച്‌ അകത്തുകടക്കുകയുമായിരുന്നു. അപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

SUMMARY: Incident where a young woman and her baby died following childbirth at a lodge in Thrissur; post-mortem report released.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫര്‍മാന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റിനുള്ള വിലക്ക്...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

ലഹരി വിരുദ്ധ കൂട്ടായ്മ; മലയാളി സംഘടനകളുടെ പൊതുയോഗം 5 ന്

ബെംഗളുരു: മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക...

നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരായ പരാതി; വീണ്ടും കോടതിയെ സമീപിച്ച്‌ നടി അന്‍സിബ ഹസന്‍

കൊച്ചി: വീണ്ടും കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ. നടിമാരായ ലക്ഷ്മി പ്രിയ,...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു....

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫര്‍മാന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റിനുള്ള വിലക്ക്...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

ലഹരി വിരുദ്ധ കൂട്ടായ്മ; മലയാളി സംഘടനകളുടെ പൊതുയോഗം 5 ന്

ബെംഗളുരു: മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു....

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്: മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

വടകര: രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുഹമ്മദ് കാസിമിനെ ഒഴിവാക്കി എസ്‌ഐടി. കാസിം...

സ്വർണവിലയില്‍ റെക്കോർഡ് വർധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ റെക്കോർഡ് വർധന. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 210...

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

കൊച്ചി: 'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി....

Related Articles

Popular Categories