മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയിലെ നടപകള്‍ക്ക് സ്റ്റേ. എല്ലാ നടപടികളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ നല്‍കിയത്.

മലയിടംതുരുത്തിലെ കുടുംബങ്ങള്‍ക്ക് തര്‍ക്കഭൂമിക്കടുത്ത് വീട് വെച്ച്‌ നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പുതിയ വീട് വെക്കുന്നത് വരെ നിലവില്‍ താമസിക്കുന്നിടത്ത് താമസിക്കാമെന്നും, സമരക്കാര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും നേരത്തെ ധാരണയായിരുന്നു. ശങ്കരന്‍നായരുടെ സ്ഥലത്ത് തന്നെയാണ് അഞ്ച് സെന്റ് വീതം വീട് വെക്കാനായി നല്‍കുക.

മെയ് 20ന് രാവിലെ എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയതോടെയാണ് പാരിയത്തുകാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം വഷളായത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കാന്‍ പോലീസും അധികൃതരുമെത്തിയത്.

അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ടു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

പോലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരുക്കേറ്റിരുന്നു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മന്ത്രി റോജി എം ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം അവസാനിപ്പിക്കാനുള്‍പ്പടെ ധാരണയായത്.

SUMMARY: Malayidamthuruthu Eviction: Court Proceedings Stayed for One Year

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം ശനിയാഴ്ച

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

മലപ്പുറത്തിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു; വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും

നിലമ്പൂർ: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലുള്ള യാത്രക്കാരുടെയും റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും...

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ഫ്രീഡം പാർക്കിൽ എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധം: അഭിജീത് ദിപ്കെയും, ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുത്തു; ‘ജനതാ ന്യായാലയത്തിൽ’ വോട്ടർമാരുടെ പരാതികൾ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കെതിരെ ബെംഗളുരുവിലെ ഫ്രീഡം പാർക്കിൽ...

കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം ശനിയാഴ്ച

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

മലപ്പുറത്തിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു; വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും

നിലമ്പൂർ: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലുള്ള യാത്രക്കാരുടെയും റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും...

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

Related Articles

Popular Categories