വിദ്യാര്‍ഥികളെ പരസ്യമായി അധിക്ഷേപിച്ചു; കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വെച്ച്‌ എസ്‌എസ്‌എല്‍സി ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് (A+) നേടിയ മിടുക്കരായ കുട്ടികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയോത്സവം’ പരിപാടിക്കിടെയായിരുന്നു വിവാദ സംഭവം.

ജലീല്‍ കുട്ടികളെ ക്രൂരമായി മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടല്‍. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കെ.ടി. ജലീല്‍, വേദിയിലേക്ക് അവാർഡ് വാങ്ങാൻ എത്തിയ കുട്ടികളെ പരസ്യമായി സ്റ്റേജില്‍ വിളിച്ചു വരുത്തി വെള്ളക്കടലാസില്‍ എഴുതിക്കുകയായിരുന്നു.

തുടർന്ന് കുട്ടികള്‍ എഴുതിയതില്‍ അക്ഷരത്തെറ്റുകളുണ്ടെന്ന് ആരോപിച്ച്‌ സദസ്സിനെ സാക്ഷിനിർത്തി അവരെ കടുത്ത ഭാഷയില്‍ ശാസിച്ചു. പരിപാടിയില്‍ പങ്കെടുത്ത കൊച്ചു കുട്ടികളോട് “നിനക്കൊന്നും അക്ഷരമറിയില്ലേ?” എന്ന് മൈക്കിലൂടെ ചോദിച്ച ജലീല്‍, സ്വന്തം അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് ആരോപിച്ച്‌ ഒരു വിദ്യാർത്ഥിയെ സ്റ്റേജിന്റെ നടുവിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി ചെവിയില്‍ നുള്ളുകയും ചെയ്തു.

എ പ്ലസ് കിട്ടിയ കുട്ടികളുടെ അറിവ് പരിശോധിക്കാനെന്ന വ്യാജേന പൊതുവേദിയില്‍ വെച്ച്‌ അവരെ മാനസികമായി തളർത്തുന്ന രീതിയിലാണ് ജനപ്രതിനിധി പെരുമാറിയതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. സംഭവം സോഷ്യല്‍ മീഡിയയിലടക്കം വൻ വിവാദമാകുകയും ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തതിന് പിന്നാലെ, താൻ കുട്ടികളെ അപമാനിക്കുകയോ മാനസികമായി വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന വിചിത്ര ന്യായീകരണവുമായി കെ.ടി. ജലീല്‍ രംഗത്തെത്തിയിട്ടുണ്ട്.

SUMMARY: State Commission for Protection of Child Rights registers case against K.T. Jaleel for publicly insulting students

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലപ്പുഴയില്‍ ‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

ആലപ്പുഴ: കായംകുളം പുള്ളിക്കണക്കില്‍ മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച...

സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിക്കില്ല; പിന്മാറി ‘പെൻഗ്വിൻ ഇന്ത്യ’

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

Related Articles

Popular Categories