ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം സാജിദ് (പ്രസിഡന്റ്), ഫൗസാൻ ബിൻ ഫിർദൗസ് (സെക്രട്ടറി), മുഹമ്മദ് അർഷഖ് ടി. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മറ്റ് ഭാരവാഹികളായി ലസിൻ ലുഹാസ്, മുബ്തസിം ബിൻ മൂസ, ഷിബിൽ മഹ്മൂദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, മുബാറക് അൽ ഹികമി, മുഹമ്മദ് സിനാസ്, ഫത്തീൻ ഹബീബ് എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും കൺവെൻഷൻ തിരഞ്ഞെടുത്തു.
ഭാരവാഹി തിരഞ്ഞെടുപ്പ് കൺവെൻഷൻ വിസ്ഡം സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന നിർവാഹക സമിതി അംഗം അക്രം വളപ്പട്ടണം തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
SUMMARY: Wisdom Students Bengaluru Office Bearers
















