ബെംഗളൂരു: മൈസൂരു അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും കെ.എം.സി.സി. ഐഷ് ഏരിയ കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈസൂരു ബി.എം.ടി. റോഡിലെ ഗംഗോത്രി ലേഔട്ടിലെ ഐഷിന് സമീപത്തെ പ്രത്യാശ റീഹാബ് കെയറില്‍ നടന്ന ക്യാമ്പിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 40-ഓളം കുട്ടികളടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. ക്യാമ്പിൽ വിവിധ സേവനങ്ങൾ, ചികിത്സാ നിർദേശങ്ങൾ, രക്ഷിതാക്കൾക്കുള്ള കൗൺസലിങ് എന്നിവയുമുണ്ടായി.
കെ.എം.സി.സി. ജില്ലാ പാലിയേറ്റീവ് കെയർ കൺവീനർ ലത്തീഫ് അബ്ദുല്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. റാസ അഡൂർ മുഖ്യാതിഥിയായി. ഡോ. സ്മിന കെ. ദാമോദരൻ വിശിഷ്ടാതിഥിയായി. അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി എം.എസ്. ബിനു സംസാരിച്ചു. പ്രത്യാശ റിഹാബ് കെയറിലെ സ്പീച്ച് തെറാപ്പിസ്റ്റ് അനുസ്മിത മാത്യു, ഫിസിയോ തെറാപ്പിസ്റ്റ് എം.ആർ. അവിഘ്‌ന, സൈക്കോളജിസ്റ്റ് നിമിഷാ റോബി വർഗീസ്, ഡയറ്റീഷ്യൻ കെ.ജെ. അനുവർണ, സ്‌പെഷ്യൽ എജുക്കേറ്റർ റഹീമ സുൽത്താന, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
SUMMARY: Organized a free medical camp
















