കേ​ര​ളം കടുത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധിയിലേക്ക്; നിയന്ത്രണം കടുക്കും

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറയുകയും ചെയ്തതിനെത്തുടർന്ന് കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെയുള്ള സമയങ്ങളിൽ (പ്രത്യേകിച്ച് രാത്രി 7 മണിക്ക് ശേഷം) 15 മുതൽ 30 മിനിറ്റ് വരെ പവർകട്ടും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി (KSEB) നിർബന്ധിതരായിരിക്കുകയാണ്. കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബർവരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതൽസമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്.

നിലവില്‍ 15 മുതല്‍ 30 മിനിറ്റ് വരെയാണ് സംസ്ഥാനത്ത് ലോഡ്‌ ഷെഡ്ഡിങ് തീരുമാനിച്ചിരിക്കുന്നത്. എന്നാലിത് പലയിടത്തും ഒരു മണിക്കൂര്‍ വരെ നീളുന്നുണ്ടെന്നും പരാതികളുണ്ട്. സംസ്ഥാനത്ത് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

അതേസമയം എല്‍നിനോയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലാവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തിൽ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 500 മുതല്‍ 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ചില ദിവസങ്ങളിലുള്ളത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മഴ ലഭിക്കുകയാണെങ്കില്‍ ഇതിനൊരു പരിഹാരമായേക്കും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണ്.

കേ​ര​ളം മു​ൻ​പെ​ങ്ങും നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും ഉ​പ​യോ​ഗം മു​ന്‍ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 1000 മെ​ഗാ​വാ​ട്ട് കൂ​ടി​യെ​ന്നും കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം പ​റ​ഞ്ഞു. ഇ​ത്ര ഉ​യ​ര്‍​ന്ന ഉ​പ​യോ​ഗം കെ​എ​സ്ഇ​ബി പ്ര​തീ​ക്ഷി​ച്ചി​ല്ല. ആ​സൂ​ത്ര​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെന്നും എം.​ജി. രാ​ജ​മാ​ണി​ക്യം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി കി​ട്ടാ​നി​ല്ല. വൈ​ദ്യു​തി വാ​ങ്ങി​യ ചെ​ല​വും കു​ത്ത​നെ കൂ​ടു​ന്നു. 650 കോ​ടി​ക്കാ​ണ് മു​ൻ വ​ര്‍​ഷം വാ​ങ്ങി​യ​ത്. ഈ ​വ​ര്‍​ഷം ര​ണ്ടു മാ​സം മാ​ത്രം 350 കോ​ടി​ക്ക് വാ​ങ്ങി. വ​ലി​യ ഭാ​രം ഉ​പ​ഭോ​ക്താ​വി​ന് ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ’ഇന്ദിരാ കട്ട്’ എന്നു പേരിട്ട് വൈദ്യുതി നിയന്ത്രണത്തെ രൂക്ഷമായി പരിഹസിക്കുകയാണ് പ്രതിപക്ഷം. പത്ത് വര്‍ഷം മുമ്പത്തെ ഇരുട്ട് കേരളത്തിൽ തിരിച്ച് വരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിമർശിച്ചു.

അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ അല്പം അയവുവരുത്താൻ 200 മെഗാവാട്ട് വാങ്ങാൻ കെ.എസ്.ഇ.ബി. ശ്രമം തുടങ്ങി. എൻ.ടി.പി.സി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്. റെഗുലേറ്ററി കമ്മിഷന്റെ അനുവാദം കിട്ടിയാലുടൻ ഇതു വാങ്ങുമെന്നാണ് സൂചന.
SUMMARY: Kerala faces severe power crisis; restrictions will be tightened

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

Related Articles

Popular Categories