വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന് കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ‌‌

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.

അപകടസാധ്യത മുന്നിൽ കാണുന്നവർ എത്രയും വേഗം അധികൃതരുമായി ബന്ധപ്പെട്ട് മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
SUMMARY: Heavy rains in North Kerala; Yellow alert in four districts today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട്...

യാത്രക്കാർ ശ്രദ്ധിക്കുക; ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് നാളെ പുറപ്പെടുന്ന സമയത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

‘ദൃശ്യം 4’ വരുന്നു; പ്രഖ്യാപിച്ച്‌ ആന്‍റണി പെരുമ്പാവൂര്‍

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'...

കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ ദമ്പതികള്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അസം...

യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു; 21 പേർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. 21 പേർക്ക്...

നടൻ ദേവൻ ടിവികെയിലേക്ക്; വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: നടൻ ദേവൻ ടിവികെയിലേക്കെന്ന് സൂചന. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന്...

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്: സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയില്‍: വി.ഡി. സതീശൻ

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

Related Articles

Popular Categories