തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളില്‍ സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല യാത്രയ്ക്കു വേണ്ടിയാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സി.പി.ജോണ്‍ നിര്‍വഹിക്കും.
തിരുവനന്തപുരത്ത് നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. തമ്പാനൂരിൽ നിന്നും ടെക്നോപാർക്കിലേക്ക് പോയി അവിടെ നിന്നും തിരിച്ചെത്തുന്ന രീതിയിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പിങ്ക് ബസിന്റെ സമയക്രമീകരണം. വൈകുന്നേരം ആറ് മണി മുതൽ പത്തേ മുക്കാൽ വരെയാണ് സർവീസ് ഉണ്ടായിരിക്കുക.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. നിലവിൽ ഇപ്പോൾ തിരുവനന്തപുരത്ത് മാത്രമാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു പ്രധാന ഇടങ്ങൾ പരിഗണിക്കും.
SUMMARY: KSRTC to start night-time ‘pink bus’ service exclusively for women; first service from tomorrow
















