ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന ഇന്ത്യ സംഖ്യ എംപിമാര്‍ ബിര്‍ള ഹൗസിന് മുന്നില്‍ ധര്‍ണയിരിക്കാന്‍ തീരുമാനിച്ചു. യോഗത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി എക്സിലാണ് സമരപ്രഖ്യാപനം നടത്തിയത്. ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെടുകയാണെന്നും ഇന്ത്യയിലെ വിദ്യാർഥികൾ ഒറ്റയ്ക്കല്ല. മുഴുൻ പ്രതിപക്ഷവും അവർക്കൊപ്പവും അവരുടെ ആവശ്യങ്ങൾക്കൊപ്പവും നിലകൊള്ളുന്നുവെന്നും രാഹുല്‍ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് നീങ്ങുകയാണ്. ഇവരെ കടത്തിവിടാതെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടസ്സം സൃഷ്ടിച്ചത് സംഘർഷാന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ തീസ് ജനുവരി മാർഗിലുള്ള ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്.
#WATCH | Delhi | Police barricades put up outside the residence of Lok Sabha LoP and Congress MP Rahul Gandhi; Congress workers arrive here in large numbers. pic.twitter.com/QPKlwbyQA8
— ANI (@ANI) July 23, 2026
പരീക്ഷാ ക്രമക്കേടിൽ മനംനൊന്ത് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളെ ഓർമ്മിക്കുന്നതിനും, നീതി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസിന്റെ മർദ്ദനമേറ്റ് പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് പ്രതിപക്ഷ എം പി മാർ ഗാന്ധി സ്മൃതി സന്ദർശിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിര്‍ളാ ഹൗസില്‍ എംപിമാര്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. മൂന്ന് ബസുകളിലായിട്ടാണ് പ്രതിപക്ഷ നേതാക്കൾ ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്. വലിയ ജനക്കൂട്ടം പ്രദേശത്തേക്ക് എത്തുന്നുണ്ട്.
SUMMARY: Opposition steps up protests over NEET exam leak; MPs hold protest march to Gandhi Smriti
















