കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് താരം ആശുപത്രിയിലെത്തിയത്. ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, പിതാവ് ചിരഞ്ജീവി, മാതാവ് സുരേഖ, ഭാര്യ ഉപാസന എന്നിവർക്കൊപ്പമാണ് രാം ചരണ്‍ ആശുപത്രിയിലെത്തിയത്.
നേരത്തെ രാം ചരണ്‍ നായകനായ പെദ്ദിയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കൈമുട്ടിനും നെറ്റിക്കും പരുക്കേറ്റിരുന്നു. ഇതിന്റെ ഭാഗമായാണ് ശാസ്ത്രക്രിയ എന്നാണ് റിപ്പോർട്ട്. എന്നാല്‍ ശസ്ത്രക്രിയയുടെ സ്വഭാവമോ മറ്റ് മെഡിക്കല്‍ വിവരങ്ങളോ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
SUMMARY: Injured during filming; actor Ram Charan in hospital
















