ഭോഗാപുരം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

അമരാവതി : ആന്ധ്രപ്രദേശിലെ വിസിയനഗരം ജില്ലയില്‍ വിശാഖപട്ടണത്തിന് സമീപം 5,000 കോടി രൂപ ചെലവില്‍ നിർമ്മിച്ച ഭോഗാപുരം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം ( അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉത്തരാന്ധ്രയെ പ്രധാന സാമ്പത്തിക-വ്യവസായ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

ആദ്യ ഘട്ടത്തില്‍ പ്രതിവർഷം 6 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള രീതിയിലാണ് ഇതിന്റെ നിർമ്മാണം. ദീർഘകാല വികസന പദ്ധതികളുടെ ഭാഗമായി ഇത് പ്രതിവർഷം 40 ദശലക്ഷം യാത്രക്കാരായി ഉയർത്തും. ചടങ്ങിന്റെ ഭാഗമായി 13,500-ലധികം ഗോത്രവർഗ്ഗ സ്ത്രീകള്‍ അണിനിരന്ന പരമ്പരാഗത ‘ധിംസ’ നൃത്തത്തോടെയാണ് പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കിയത്.

ആന്ധ്രാപ്രദേശിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന എടികൊപ്പക കലാസൃഷ്ടികളും വിമാനത്താവള പരിസരത്തില്‍ ഒരുക്കിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജിഎംആർ ഗ്രൂപ്പാണ് വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയായ അല്ലൂരി സീതാരാമരാജുവിന്റെ പേരാണ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. ഈ മാസം 17 മുതല്‍ വാണിജ്യ വിമാന സർവീസുകള്‍ ആരംഭിക്കും.ഈ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഉത്തരാന്ധ്രയിലെ വ്യവസായ വളർച്ച, തൊഴിലവസരങ്ങള്‍, കയറ്റുമതി, കണക്റ്റിവിറ്റി എന്നിവയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തല്‍.

SUMMARY: Prime Minister Narendra Modi dedicates Bhogapuram Greenfield International Airport to the nation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പരക്കെ മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രികാല യാത്രകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ഇന്നലെ രാത്രിയിൽ പെയ്‌ത ശക്തമായ മഴയിൽ...

വീടിന് സമീപത്തെ തോട്ടില്‍വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: നീറാട് കൂനയില്‍ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു....

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മാനന്തവാടി: കണ്ണൂർ ജില്ലയെ വയനാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ...

‘മന്ത്രിമാര്‍ ജില്ലകളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം, ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രളയസാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി...

‘എസ് കെ പൊറ്റെക്കാട്ടിന്റെ സാഹിത്യം കഥ പറച്ചിലിന്റെയും എഴുത്തിന്റെയും സമ്മിശ്ര ആവിഷ്ക്കാരം’- ഡോ. എം സി അബ്ദുൾ നാസർ

ബെംഗളൂരു: കഥ പറയുന്ന പാരമ്പര്യവും കഥയെഴുത്തിന്റെ രീതിയുടെയും സമ്മിശ്ര ആവിഷ്ക്കാരമാണ് എസ്...

മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി....

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായിരുന്ന...

കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ...

Related Articles

Popular Categories