ബെംഗളൂരു: ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നു വീണ്ടും വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഗായത്രി ശാന്തെ ഗൗഡ ജയിച്ചതിനെ തുടർന്നു കർണാടക നിയമനിർമാണ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും ബി.ജെ.പി. അംഗവുമായ എം.കെ. പ്രാണേഷ് രാജിവെച്ചു. 9 വോട്ടുകൾക്കായിരുന്നു ഗായത്രിയുടെ ജയം.
2021 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രാണേഷ് 6 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.എന്നാല്‍ നാമനിർദേശം ചെയ്യപ്പെട്ട ടൗൺ പഞ്ചയത്തംഗങ്ങൾക്ക് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവകാശമില്ലെന്ന് വാദമുയർത്തി ഗായത്രിശാന്തെ ഗൗഡ കോടതിയെ സമീപിച്ചു. ഇതിനെ പ്രാണേഷ് സുപ്രീംകോടതിയിൽ എതിർത്തെങ്കിലും ഹർജി തള്ളുകയായിരുന്നു. ഗായത്രി ശാന്തെഗൗഡക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ നിയമസഭ കൗൺസിൽ ചെയർമാനോട് കോടതി നിർദേശിച്ചു.75 അംഗ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗസംഖ്യ ഇതോടെ 40 ആയി ഉയർന്നു.
SUMMARY: Recounting of votes following High Court’s order; Congress candidate wins, BJP council member loses vice-chairmanship
















