മുഹറം ഘോഷയാത്ര; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഹറം ആചരണത്തിന്റെ ഭാഗമായി ഇന്ന് ബെംഗളൂരു നഗരത്തിൽ നടക്കുന്ന പരമ്പരാഗത ഘോഷയാത്രയെ തുടർന്ന് ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. നഗരമധ്യത്തിലും പഴയ നഗരമേഖലയിലും തിരക്ക് വർധിക്കാനിടയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ജോൺസൺ മാർക്കറ്റിൽ നിന്ന് ഹൊസൂർ ലഷ്കർ റോഡിലെ എൽജിൻ അപ്പാർട്ട്മെന്റിലേക്കാണ് ഘോഷയാത്ര നടക്കുക. ഈ സമയത്ത് ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിൽ വാഹനഗതാഗതം ഘട്ടംഘട്ടമായി നിയന്ത്രിക്കും.
ബ്രിഗേഡ് റോഡിൽ നിന്ന് ഷൂലൈ സർക്കിൾ വഴി ഹൊസൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾ പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് വുഡ് സ്ട്രീറ്റ് – ടേറ്റ് ലെയ്ൻ – റിച്ച്മണ്ട് റോഡ് – റിച്ച്മണ്ട് സർക്കിൾ – ശാന്തിനഗർ ജംഗ്ഷൻ – നഞ്ചപ്പ സർക്കിൾ വഴിയാകും തിരിച്ചുവിടുക. അവിടെ നിന്ന് ലാങ്‌ഫോർഡ് റോഡ് വഴി സി.എം.പി. ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് ഹൊസൂർ റോഡിൽ പ്രവേശിക്കാം.
അഡുഗോഡി ഭാഗത്ത് നിന്ന് ഹൊസൂർ റോഡിലേക്ക് എത്തുന്ന വാഹനങ്ങൾ അനേപാല്യ ജംഗ്ഷനിൽ നിന്ന് സെമിത്തേരി ക്രോസ് റോഡ് – ബെർലി സ്ട്രീറ്റ് – ലാങ്‌ഫോർഡ് റോഡ് വഴി നഞ്ചപ്പ സർക്കിളിലെത്തി, തുടർന്ന് റിച്ച്മണ്ട് റോഡിലേക്കോ ശാന്തിനഗർ ജംഗ്ഷൻ വഴിയോ യാത്ര തുടരണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

അതേസമയം, ഹൊസൂർ റോഡിലൂടെ സഞ്ചരിക്കുന്ന ഹെവി ഗുഡ്സ് വാഹനങ്ങൾ അഡുഗോഡി ജംഗ്ഷൻ, മൈക്കോ ജംഗ്ഷൻ, എട്ടാം മെയിൻ, വിൽസൺ ഗാർഡൻ മെയിൻ റോഡ് വഴി സിദ്ധയ്യ റോഡിലേക്ക് തിരിച്ചുവിടും. ഘോഷയാത്ര അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നും, അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ ഈ സമയത്ത് നഗരമധ്യത്തിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി. യാത്രയ്ക്കു മുമ്പ് തത്സമയ ട്രാഫിക് അപ്ഡേറ്റുകൾ പരിശോധിക്കാനും പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.
SUMMARY: Muharram procession; Traffic restrictions in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര...

കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം 15 ന്

ബെംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും നവംബർ 15...

ബെംഗളൂരുവിൽ വിവാഹ ക്ഷണക്കത്ത് നല്‍കാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച്‌ മരിച്ചു

ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കാൻ പോയ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പൂങ്കുന്നം കേഴുകുട്ടയിൽ വീട്ടിൽ കെ. ജി രാമചന്ദ്രൻ (80)...

കേരളത്തിലെ എസ്‌എസ്‌ആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; പരാതികള്‍ ഡിസംബര്‍ 11 വരെ നല്‍കാം

തിരുവനന്തപുരം: കേരളത്തിലെ എസ്‌എസ്‌ആർ (സ്പെഷ്യൽ സമ്മറി റിവിഷൻ) കരട് വോട്ടർ പട്ടിക...

മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിമാനത്താവളത്തിലും അമിതാഭ് ബച്ചന്റെ വസതിയിലും സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള...

Related Articles

Popular Categories