പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; എസി മെക്കാനിക്ക് അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ 29-കാരനായ എസി മെക്കാനിക്കിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കുറുബരഹള്ളി സ്വദേശിയായ മുഹമ്മദ് യൂനുസ് (29) ആണ് അറസ്റ്റിലായത്. മഹാലക്ഷ്മി ലേഔട്ട് സ്വദേശിയും പാചകക്കാരനുമായ കുമാർ (45) ആണ് മരിച്ചത്.

പോലീസ് പറയുന്നതനുസരിച്ച്, ജൂലൈ 28-ന് രാത്രി കുമാറും ബന്ധുക്കളായ നാഗേന്ദ്രയും നരസിംഹമൂർത്തിയും ചേർന്ന് ഒരു ബാറിൽ മദ്യപിച്ചിരുന്നു. തുടർന്ന് നാഗേന്ദ്രയെ വീട്ടിൽ ഇറക്കിയ ശേഷം നരസിംഹമൂർത്തി കുമാറിനൊപ്പം മടങ്ങുന്നതിനിടെ കെമ്പെഗൗഡ ലേഔട്ടിന് സമീപം കുമാർ റോഡരികിൽ മൂത്രമൊഴിക്കാൻ നിന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അവിടെയുണ്ടായിരുന്ന മുഹമ്മദ് യൂനുസ് അതിനെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
തർക്കം രൂക്ഷമായതോടെ യൂനുസ് കുമാറിനെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ നരസിംഹമൂർത്തി ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുകയും കുമാറിനോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യൂനുസ് വീണ്ടും കുമാറിനെ ആക്രമിക്കുകയും ഷർട്ടിന്റെ കോളറിൽ പിടിച്ച് ശക്തമായി തള്ളുകയും ചെയ്തു. റോഡിലേക്ക് വീണ കുമാറിന് തലയിൽ ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുമാർ മരിച്ചു. തുടർന്ന് മഹാലക്ഷ്മിപുരം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഞായറാഴ്ച മുഹമ്മദ് യൂനുസിനെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ആക്രമണം നടത്തിയതായി യൂനുസ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കുമാർ മൂത്രമൊഴിച്ച സ്ഥലത്തിന് സമീപത്തെ ഗാരേജിൽ താൻ ജോലി ചെയ്യുകയായിരുന്നുവെന്നും, ആളുകൾ പതിവായി അവിടെ മൂത്രമൊഴിക്കുന്നത് കാരണം ദുർഗന്ധം രൂക്ഷമായിരുന്നുവെന്നും അതാണ് തർക്കത്തിന് കാരണമായതെന്നും ഇയാൾ മൊഴി നൽകിയാതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Argument over public urination ends in murder; AC mechanic arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

തൊടുപുഴ: പാല്‍ക്കുളംമേടിനു സമീപം ആല്‍പ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു...

ഒക്ടോബര്‍ 1 മുതല്‍ സബ്‌സിഡി എല്‍.പി.ജി ലഭിക്കാൻ ആധാര്‍ ഇ-കെ.വൈ.സി നിര്‍ബന്ധം

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു...

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

Related Articles

Popular Categories