കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നല്‍കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. കേസ് അന്വേഷണത്തിന് മിടുക്കരും യോഗ്യരുമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും, ഉദ്യോഗസ്ഥരുടെ പട്ടിക കോടതിക്ക് കൈമാറാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സീല്‍ഡ് കവറില്‍ നേരിട്ട് കൈമാറാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
SUMMARY: Sabarimala ghee irregularities: High Court orders submission of preliminary inquiry report within 10 days
















