ഡല്‍ഹി: എയർ ഇന്ത്യാ വിമാനം അപകടത്തില്‍പെട്ടതിന് കാരണം ആകാശച്ചുഴിയില്‍ വീണതല്ലെന്ന് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ നടത്തിയ പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് ഫലം പോസ്റ്റീവായതോടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്. ഓഗസ്റ്റ് അഞ്ചിന് ഫുക്കറ്റില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടത്.
സംഭവത്തില്‍ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരുക്കേറ്റിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം വിമാനം ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതാണ് യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കേല്‍ക്കാൻ കാരണമായത്. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിമാനത്തിലെ ഒരു പൈലറ്റ് ഡ്രഗ് ടെസ്റ്റില്‍ പരാജയപ്പെട്ടതായി കണ്ടെത്തിയതെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ആകാശച്ചുഴിയില്‍ വിമാനംപ്പെട്ടതും പൈലറ്റിന്റെ ലഹരി മരുന്ന് ഉപയോഗവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) പരിശോധിച്ചുവരികയാണ്.
SUMMARY: Air India flight turbulence incident: One of the pilots tests positive in drug test
















