ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ ‘ഇന്ത്യാ’ മുന്നണി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരുന്ന ഒക്ടോബർ 6-ന് പ്രതിപക്ഷ എം.പിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ശക്തമായ മാർച്ച് സംഘടിപ്പിക്കും. കൂടാതെ, വോട്ട് കൊള്ളയ്ക്കും തിരഞ്ഞെടുപ്പ് അട്ടിമറികള്‍ക്കുമെതിരെ രാജ്യവ്യാപകമായി വിപുലമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിന്റെ തുടർച്ചയായി ഒക്ടോബർ രണ്ടാം വാരത്തില്‍ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ രാഷ്ട്രപതിയെ നേരില്‍ കണ്ട് ഔദ്യോഗികമായി പരാതി നല്‍കാൻ അനുമതി തേടുകയും ചെയ്യും. യോഗത്തില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമത ബാനർജി ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്.
അദ്ദേഹം തന്റെ പദവിയില്‍ നിന്ന് ഉടൻ രാജിവെക്കണമെന്നും മമത ആവശ്യപ്പെടുകയുണ്ടായി. നിർണ്ണായകമായ ഈ യോഗത്തില്‍ ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും ഓണ്‍ലൈൻ വഴിയാണ് പങ്കെടുത്തത്. വരാനിരിക്കുന്ന പോരാട്ടങ്ങളില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് മുന്നോട്ട് പോകാൻ യോഗത്തില്‍ സമവായമായതായും നേതാക്കള്‍ അറിയിച്ചു.
SUMMARY: INDIA bloc to intensify protests against Gyanesh Kumar; march to the Election Commission on October 6
















