കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം ‘നമ്മ പൊന്നോണം 2026’ ചന്നസാന്ദ്ര ശ്രീസായി കൺവെൻഷൻ സെന്ററിൽ നടന്നു. പി.സി. മോഹൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സമാജം കർണാടക പ്രസിഡന്റ് എസ്.കെ. പിള്ള മുഖ്യപ്രഭാഷണം നടത്തി. മഹാദേവപുര എം.എൽ.എ. മഞ്ജുള ലിംബാവലി, ആലുവ എം.എൽ.എ. അൻവർ സാദത്ത് എന്നിവർ മുഖ്യാതിഥികളായി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി റിങ്കൂ ചെറിയാൻ, എഴുത്തുകാരൻ സുധാകരൻ രാമന്തളി, സമാജം രക്ഷാധികാരി സി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രൊഫസർ ലേഖാ തങ്കച്ചി സംവിധാനം ചെയ്ത ഹരിപ്പാട് സുദർശന കലാക്ഷേത്രത്തിന്റെ ‘കേരള നടനം’ നൃത്തവിരുന്നും കല്പവൃക്ഷ നാട്യാല അവതരിപ്പിച്ച നൃത്തപരിപാടികളും സിനിമാ പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെ നേതൃത്വത്തിൽ നടന്ന മെഗാ മ്യൂസിക്കൽ നൈറ്റും അരങ്ങേറി. വിവിധമേഖലകളിൽ മികവുതെളിയിച്ചവർക്കുള്ള പുരസ്കാര വിതരണവും നടത്തി.

ഈസ്റ്റ് ഡിവിഷൻ വൈസ് ചെയർമാൻമാരായ മഹേഷ് ചെല്ലപ്പൻ, കെ.പി. അനിൽകുമാർ, കൺവീനർ ഡി. ഷാജി, ജോയിന്റ് കൺവീനർ സുഭാഷ് കൈമൾ, സംഘാടക സമിതി ചെയർമാൻ കെ. വിജിത്ത്, കോ-ചെയർമാൻ ജിമ്മി ജോർജ്, ജിജു സിറിയക്, പ്രശാന്ത് എസ്. കല്ലുവിളയിൽ, അശ്വതി രമണൻ, കെ. ഷംസുദ്ദീൻ, എയ്ഞ്ചൽ അന്ന ജിമ്മി, കാൽവിൻ ജിജു, ജി. മജീഷ്, സന്ധ്യ, ഷിജി എന്നിവർ നേതൃത്വം നൽകി.
SUMMARY: Kerala Samajam Karnataka East Division Onam Celebrations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണത്തിന്റെ തിളക്കം

നഗോയ: 2026 ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിന്റെ തിളക്കം....

കൊല്ലം സുധിയുടെ വാഹനാപകട മരണം; നഷ്ടപരിഹാരമായി 1.77 കോടി രൂപ വിധിച്ച്‌ കോടതി

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തില്‍ അവകാശികള്‍ക്ക്...

Related Articles

Popular Categories