ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ പരമ്പരാഗത ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ശിങ്കാരിമേളത്തിന്റെ ആവേശകരമായ പ്രകടനവും അരങ്ങേറി. തുടർന്ന് താമസക്കാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വൻ ജനപങ്കാളിത്തത്തോടെ മെഗാ പരമ്പരാഗത തിരുവാതിരയും സംഘടിപ്പിച്ചു. ആവേശകരമായ വടംവലി മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ മഹീന്ദ്ര വിൻഡ്‌ചൈംസിലെ താമസക്കാരുടെ വലിയ പങ്കാളിത്തം ഓണാഘോഷത്തെ അവിസ്മരണീയമാക്കി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. വൈകുന്നേരം നടന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക് ഫ്യൂഷൻ പരിപാടി ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി.
SUMMARY: Onam Celebrations at Mahindra Windchimes
















