നഗോയ: 2026 ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിന്റെ തിളക്കം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മിക്‌സ്ഡ് കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വർണമണിഞ്ഞു. സഹില്‍ രാജേഷ് യാദവ്, ചികിത തനിപാര്‍ത്തി എന്നിവരടങ്ങിയ സഖ്യമാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെയാണ് ഷൂട്ടൗട്ടില്‍ സഹില്‍- ചികിത സഖ്യം പരാജയപ്പെടുത്തിയത്.
മത്സരം 157-157 എന്ന നിലയില്‍ സമനിലയില്‍ ആയതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ട് ഓഫ് വേണ്ടിവന്നത്. വിജയത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി. അവസാന നിമിഷം വരെ ആവോശം നിറഞ്ഞു നിന്ന മത്സരത്തില്‍ കൊറിയയുടെ പാര്‍ക്ക് ജങ് യൂണ്‍ – ചോയ് യോങ് ഹി സഖ്യത്തെ, നാടകീയമായി കീഴ്‌പ്പെടുത്തിയ ഇന്ത്യന്‍ ടീം 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിലേക്ക് യോഗ്യതയും ഉറപ്പാക്കി.
ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രിയ ഗംഗാസ് വെങ്കലം നേടി. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് പ്രിയയുടെ നേട്ടം. നേരത്തെ വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ചികിത തനിപാര്‍ത്തി, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം എയ്തിട്ടത്.
SUMMARY: India shines with double gold in Asian Games archery















