ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരികെ തീപ്പന്തം എറിയുകയും സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസ് ലാത്തിച്ചാർജും ഗ്രനേഡ്, കണ്ണീർവാതക പ്രയോഗവും നടത്തി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ മന്ത്രി ഒ.ജെ.ജനീഷ്,​ ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. പിന്നാലെ ബിയർ കുപ്പികളും കല്ലുകളും എസ്.എഫ്.ഐ പ്രവർത്തകർ എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ കയറിയ പോലീസ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

സ്ഥലത്ത് വേണ്ടത്ര പോലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലില്‍ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ കല്ലേറു ണ്ടായി. കല്ലെറിഞ്ഞത് എസ് എഫ് ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം  മാര്‍ച്ച് കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയര്‍ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഹോസ്റ്റല്‍ വളപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എറിഞ്ഞ പന്തങ്ങള്‍ വിദ്യാര്‍ഥികള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. കറണ്ട് പുനഃസ്ഥാപിക്കാതെ തീയണക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഹോസ്റ്റലിന് പുറത്തുനിന്ന് വെള്ളമടിച്ച് തീയണക്കാന്‍ ശ്രമിക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഒടുവില്‍ പോലീസ് ഹോസ്റ്റല്‍ വളപ്പില്‍ കയറി.  വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തു. നിരവധിപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ എസ്.എഫ്.ഐ. പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനങ്ങൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. എ.ഡി.ജി.പി. പി. വിജയൻ സംഘർഷം ശാന്തമാക്കാൻ രംഗത്തിറങ്ങി.

തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണത്തിന്റെ തിളക്കം

നഗോയ: 2026 ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിന്റെ തിളക്കം....

Related Articles

Popular Categories