ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. കർണാടക സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ മിഷൻ റൈസ് ‘ബെഡാ ബ്രോ’ പദ്ധതിയുടെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 55.80 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. എട്ട് വിദേശികളടക്കം 39 പേര്‍ അറസ്റ്റിലായി. ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 10 പേർ ബെംഗളൂരുവില്‍ നിന്നുമാണ്.

എം.ഡി.എം.എ, ഹൈഡ്രോ കഞ്ചാവ്, കൊക്കെയ്ൻ, കഞ്ചാവ് എന്നിവ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടികൂടിയത്. സി.സി.ബി ഉൾപ്പെടെ സിറ്റി പോലീസിന്റെ 16 യൂണിറ്റുകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിത്. ബെംഗളൂരുവിന് പുറമെ ഡൽഹി, നോയിഡ, ഗുരുഗ്രാം, കേരളം എന്നിവിടങ്ങളിലും പരിശോധനകൾ നടത്തിയതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും കർണാടകക്കുള്ളിൽനിന്നും കുറഞ്ഞ വിലക്ക് നിരോധിത ലഹരിവസ്തുക്കൾ വാങ്ങി ഉയർന്ന വിലക്ക് സാധാരണക്കാർക്കും കോളജ് വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നു. പിടികൂടിയ ലഹരിവസ്തുക്കളിൽ 21 കിലോ 641 ഗ്രാം എം.ഡി.എം.എ, 738 ഗ്രാം കൊക്കെയ്ൻ, 4 കിലോ 493 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 184 കിലോ 625 ഗ്രാം കഞ്ചാവ്, 1 കിലോ 65 ഗ്രാം കറുപ്പ്, 25 ഗ്രാം മോർഫിൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 17 ലക്ഷം രൂപ പണവും 22 മൊബൈൽ ഫോണുകളും അഞ്ച് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ വിവിധ ദിവസങ്ങളിലായി കോടതിയിൽ ഹാജരാക്കിയതായും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
SUMMARY: 39 arrested after drugs worth Rs 55.80 crore seized in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തലസ്ഥാനത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; ആറുപേര്‍ പിടിയില്‍

തിരുവനന്തപുരം:  തിരുവനന്തപുരം ന​ഗരത്തെ ഞെട്ടിച്ച സ്വ‍‌ർണക്കൊള്ള കേസിൽ 6 പേർ പിടിയിൽ....

യെലഹങ്കയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി വെട്ടേറ്റു മരിച്ചു; ഭാര്യയുടെ മുന്നിൽ ആക്രമണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയെ പട്ടാപ്പകൽ...

മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബെംഗളൂരുവിലെ ഐ.ടി. പ്രവർത്തനങ്ങളെയും ബാധിച്ചു

ബെംഗളൂരു: മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങളിലുണ്ടായ ആഗോള സാങ്കേതിക തകരാർ ബെംഗളൂരുവിലെ...

ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം വൈകുന്നു

തൃശൂർ: ഷൊർണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ്...

കേരള സമാജം ശിശുദിനാഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം...

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു

ഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ്...

ചൂരല്‍മലയില്‍ പുതിയ ഹൈടെക് പാലം വരുന്നു; ചെലവ് 34 കോടി രൂപ

വയനാട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ...

അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ചൂടി ഇന്ത്യ

അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി...

Related Articles

Popular Categories