കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. സ്ഥലത്ത് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
SUMMARY: Youth missing after boat capsizes in Chaliyar, Kozhikode, two people swim to safety
കോഴിക്കോട് ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി, രണ്ട് പേർ നീന്തി രക്ഷപ്പെട്ടു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















