ഗുരുവായൂരിൽ വിവാഹമേളം; 23ന് മാത്രം 377 വിവാഹങ്ങൾ, ഇത്തവണ 400 കടന്നേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങത്തിലെ ഞായറാഴ്ചകളിൽ വിവാഹത്തിരക്ക്. 23ന് 377 വിവാഹങ്ങൾ ബുക്ക്‌ ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുന്നതാണിത്. ഇനി 13 ദിവസം കൂടിയുണ്ടെന്നിരിക്കേ, കല്യാണങ്ങൾ 400 ആകാമെന്നാണ് ദേവസ്വം കരുതുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വിവാഹങ്ങള്‍ നടക്കാന്‍ പോകുന്നത്.

തിരക്കേറുന്നതിനാൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമാക്കാൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.

വിവാഹങ്ങൾ പുലർച്ചെ നാലിന് തുടങ്ങും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് നിർവഹിക്കാൻ ക്ഷേത്രം കോയ്‌മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേനട വൺവേയാക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപ്പത്തൂർ ഒാഡിറ്റോറിയത്തിന് സമീപം ക്ഷേത്രം തെക്കേനടയിലെ പുതിയ പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. വധുവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുകയെന്നും ദേവസ്വം അറിയിച്ചു. 2024 സെപ്തംബർ 8 ന് 334 വിവാഹങ്ങൾ നടന്നതാണ് ഇതിനുമുമ്പുള്ള ഗുരുവായൂരിലെ റെക്കാഡ്.
SUMMARY: Wedding fair in Guruvayur. 377 weddings on the 23rd alone, this time it may cross 400

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം...

ഓണപ്പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി...

ബെംഗളൂരു മെട്രോ പദ്ധതി; യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവ്

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല വിപുലീകരിച്ചിട്ടും പ്രതീക്ഷിച്ച തോതിൽ യാത്രക്കാരെ ആകർഷിക്കാൻ...

നഗരത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കും

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ്...

ജൂനിയർ ക്ലാർക്ക്, കംപ്യൂട്ടർ അസിസ്റ്റന്റ് ഉൾപ്പെടെ 56 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം; അവസാന തീയതി സെപ്റ്റംബർ 2

വിവിധ സർക്കാർ ഓഫിസുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ...

കോഴിക്കോട് ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി, രണ്ട് പേർ നീന്തി രക്ഷപ്പെട്ടു

കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ...

Related Articles

Popular Categories