തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നോട്ട് ഷ്രെഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. യന്ത്രം സ്ഥാപിക്കുന്ന ജോലിക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച കമ്പനിയിലെ ജീവനക്കാരനായ അശോക് ആണ് മരിച്ചത്.
യന്ത്രത്തിനുള്ളില്‍ അശോകിന്റെ കൈ അബദ്ധത്തില്‍ കുടുങ്ങുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കേസെടുത്തു.
SUMMARY: Employee dies after hand gets caught in machine at Thiruvananthapuram RBI office
















