കര്‍ണാടക ബന്ദ്‌; ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല, വാട്ടാല്‍ നാഗരാജിനെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ ഇന്ന് പ്രഖ്യാപിച്ച 12 മണിക്കൂര്‍ ബന്ദ്‌ സമാധാനപരമായി സമാപിച്ചു. കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബന്ദിന്റെ പശ്ചാത്തലത്തിൽ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി കന്നഡ സംഘടന നേതാവ് വാട്ടാല്‍ നാഗരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു ഡോളർസ് കോളനിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ബന്ദിന്റെ ഭാഗമായി ബെംഗളൂരുവിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് വാട്ടാല് നാഗരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാന കന്നഡ സംഘടനകളിൽ പലതും ബന്ദിൽ നിന്ന് വിട്ടുനിന്നു. എന്നാൽ വാട്ടാല്‍ നാഗരാജ് ബന്ദിൽ നിന്ന് പിന്മാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്‌കൂളുകൾ, ബാങ്കുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവ തുറന്നു പ്രവര്‍ത്തിച്ചു. ബിഎംടിസി, കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകൾ ബന്ദിനെ എതിർത്തതിനാൽ പൊതുഗതാഗതത്തെ ബന്ദ് കാര്യമായി ബാധിച്ചില്ല. ബസ് ഓപ്പറേറ്റർമാർ, ട്രാൻസ്‌പോർട്ടർമാർ, ഓട്ടോറിക്ഷാ സംഘടനകൾ എന്നിവരും പണിമുടക്ക് ബഹിഷ്‌കരിച്ചതായി റിപ്പോർട്ടുണ്ട്.

ബെംഗളൂരുവിൽ ബന്ദിന്റെ പ്രതികരണം ചില മേഖലകൾക്കനുസരിച്ച് വ്യത്യസ്തമായിരുന്നു. ബസ് സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം സാധാരണ നിലയില്‍ തുടർന്നു, ചില മേഖലകളിൽ കടകൾ അടഞ്ഞുകിടക്കുകയും ജനസാന്നിധ്യം കുറയുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കാവേരി തീരപ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. കൊപ്പാളിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറികൾ തടഞ്ഞ് ഡ്രൈവർമാർക്ക് റോസാപ്പൂക്കൾ നൽകിയായിരുന്നു പ്രതിഷേധം. പിന്നീട് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് അതിർത്തിയായ കൃഷ്ണഗിരിയിലും കന്നഡ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് 50-ലധികം പേരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് അതിർത്തിയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.

തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) നിർദേശത്തില്‍ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്‍റെ കുടിവെള്ള-കാർഷിക ആവശ്യങ്ങൾ കണക്കിലെടുത്ത് ഇനി വെള്ളം വിട്ടുകൊടുക്കരുതെന്ന് പ്രതിഷേധക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിരവധി സംഘടനകൾ തുടക്കത്തിൽ ബന്ദിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ധാർമിക പിന്തുണ മാത്രമേ നൽകുന്നുള്ളൂവെന്ന് അറിയിക്കുകയായിരുന്നു.

SUMMARY: Karnataka bandh; Public life not significantly affected, Vattal Nagarajan taken into custody at home

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനുപാതം കുറയ്ക്കില്ല; എല്‍പിഎസ്ടി സമരക്കാരുമായി ചര്‍ച്ച നടന്നുവെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: എല്‍പിഎസ്ടി സമരക്കാരുമായി ചർച്ചകള്‍ നടന്നുവെന്ന് സ്ഥിരീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി എൻ...

അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്തി പോലീസ്. അഭിറാമിന്റെ...

വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാര്‍ തടസപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതായി...

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാൻഡര്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു....

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍...

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി...

റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു....

Related Articles

Popular Categories