ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ബൊമ്മസാന്ദ്രയിൽ അവസാനിക്കുന്ന യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാനുള്ള പദ്ധതിയുടെ സാധ്യതാ പഠനം ബിഎംആർസിഎൽ പൂര്‍ത്തിയാക്കി. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി ബിഎംആർസിഎൽ ഉടന്‍ ടെൻഡറുകൾ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൊമ്മസാന്ദ്രയിൽ നിന്ന് അത്തിബെലെ വരെ ഏകദേശം 10.5 കിലോമീറ്റർ ദൂരം മെട്രോ പാത നീട്ടാനാണ് നിർദേശം. ഇതിന്റെ ഭാഗമായി പുതിയ 9 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുന്ന വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ഹോസൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും വ്യവസായ മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിലും ഈ വിപുലീകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ബൊമ്മസാന്ദ്ര, ഹെബ്ബഗോഡി, ഇലക്ട്രോണിക്സ് സിറ്റി, അത്തിബെലെ മേഖലകളിൽ ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടും. ബൊമ്മസാന്ദ്രയ്ക്കും അത്തിബെലെക്കും ഇടയിൽ അതിവേഗം വളരുന്ന നിരവധി റെസിഡൻഷ്യൽ, വ്യാവസായിക, വാണിജ്യ മേഖലകൾക്ക് ഇത് ഏറെ ഉത്തേജനം നൽകും. നിലവിൽ യെല്ലോ ലൈന്‍ ആർ.വി. റോഡിൽ നിന്ന് ബൊമ്മസാന്ദ്ര വരെയാണ്. അത്തിബെലെ വരെ നീട്ടിയാൽ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങള്‍ക്ക് ബെംഗളൂരുവിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

പുതിയ പാതയിലെ ആദ്യ സ്റ്റേഷൻ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്, ഇത് യെല്ലോ ലൈനിന്റെ നിലവിലുള്ള ടെർമിനൽ സ്റ്റേഷനായ ബൊമ്മസാന്ദ്രയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ തെക്കാണ്. അടുത്ത സ്റ്റേഷൻ ചന്ദപുര സർക്കിളിൽ ആയിരിക്കും – ഏകദേശം 1.8 കിലോമീറ്റർ അകലെ – തുടർന്ന് ഹാലെ, തിരുമഗൊണ്ടനഹള്ളി, ബാലഗരനഹള്ളി, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, യാദവനഹള്ളി, അത്തിബെലെ, അത്തിബെലെ ടെർമിനൽ എന്നിവിടങ്ങളിലും സ്റ്റേഷനുകള്‍ ഉണ്ടാകും.

അത്തിബെലെ വരെ മെട്രോ നീട്ടുന്നതിനെക്കുറിച്ചുള്ള പുതിയ നീക്കത്തിനൊപ്പം തമിഴ്നാട്ടിലെ ഹോസൂരിലേക്ക് മെട്രോ നീട്ടണമെന്ന നിർദേശവും നേരത്തെ ഉയർന്നിട്ടുണ്ട്. ബൊമ്മസന്ദ്ര–ഹോസൂർ മെട്രോ പദ്ധതിയിൽ കർണാടകയിലും തമിഴ്നാട്ടിലുമായി ഏകദേശം 23 കിലോമീറ്റർ പാത നിർമിക്കുന്ന ആശയമാണ് പരിഗണിച്ചിരുന്നത്. പദ്ധതിയിൽ നിരവധി സ്റ്റേഷനുകളും ഡിപ്പോയും ഉൾപ്പെടുത്തുന്ന നിർദേശമുണ്ടായിരുന്നു.എന്നാൽ പുതിയ നീക്കത്തിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം ബെംഗളൂരുവിന്റെ ഭാഗത്ത് അത്തിബെലെ വരെ മെട്രോ എത്തിക്കുകയാണ്. പിന്നീട് ഹോസൂരിലേക്കുള്ള അന്തർസംസ്ഥാന മെട്രോ ബന്ധത്തിന്റെ കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
SUMMARY: Bengaluru Metro to reach Tamil Nadu border; Yellow Line to be extended up to Attibele

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

ബീച്ചില്‍ വിനോദയാത്രക്കെത്തിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ ബീച്ചിൽ...

ബെംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റ്: ഏഴ് പേർ അറസ്റ്റില്‍, 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിൽ വ്യാജ കറൻസി നിർമിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തുവെന്നാരോപിക്കുന്ന...

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

Related Articles

Popular Categories