സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ നിലനിന്നിരുന്ന കേസാണ് സുപ്രിംകോടതി റദ്ദാക്കിയത്. രാഹുലിനെതിരേ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്നാണ് കേസും അതിന്റെയടിസ്ഥാനത്തില്‍ ലഖ്നൗ കോടതി പുറപ്പടുവിച്ച സമന്‍സും സുപ്രിംകോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുല്‍ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച്‌ നല്‍കിയ കേസ് റദ്ദാക്കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ച്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-എ, 505 വകുപ്പുകള്‍ പ്രകാരം വിചാരണ നേരിടാന്‍ ലഖ്നൗവിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമന്‍സ് ചോദ്യംചെയ്താണ് രാഹുല്‍ സുപ്രിംകോടതിയെ സമീപിച്ചത്.

നേരത്തേ വിഷയത്തില്‍ ഇടപെടാന്‍ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇന്ന് കേസ് വാദത്തിനെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചോദിച്ചു. സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ പ്രകാരമുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭാരത് ജോഡോ യാത്രയ്ക്കിടെ 2022 നവംബര്‍ 17-ന് നടത്തിയ പ്രസംഗത്തിലാണ് സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സഹായിയെന്ന് രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തില്‍നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെയാണ് ലഖ്നൗവിലെ വിചാരണ കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കിയത്.

SUMMARY: Supreme Court quashes case against Rahul Gandhi over remarks against Savarkar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 520...

സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം

ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു ഓണാഘോഷം 16-ന്

ബെംഗളൂരു: കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു സംഘടിപ്പിക്കുന്ന ഓണാഘോഷം 'ആർപ്പോ...

ഡല്‍ഹിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ സെപ്റ്റംബർ ഒന്നിനു ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാൻ സി.പി.ഐ...

Related Articles

Popular Categories