ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ വനത്തിൽ വേട്ടയ്ക്കെത്തിയവരാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ ഇവർ വേട്ടക്കാരല്ലെന്ന് നാട്ടുകാർ ആരോപിച്ചതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമായി. ആന്റണിസ്വാമി, പീറ്റര്‍, കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി ഓഫീസ് അടിച്ചുതകര്‍ത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായിമൂന്ന് പ്ലാറ്റൂണ്‍ റിസര്‍വ് പൊലീസിനെ ഹനൂരില്‍ വിന്യസിച്ചു.

വന്യമൃ​ഗത്തെ വേട്ടയാടിയതിന് ആറം​ഗസംഘത്തെ പിടികൂടാൻ ശ്രമിക്കവെ തങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. പ്രത്യാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ കൊല്ലേ​ഗലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’; ക്യാപ്റ്റന്‍ മച്ചാറിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: കോ-പൈലറ്റിന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദുബായ്‌ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ...

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

നഗോയ: തന്റെ 28-ാം ജന്മദിനത്തില്‍ രാജ്യത്തിന് മികച്ച സമ്മാനമേകി ഏഷ്യൻ ഗെയിംസ്...

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി...

വോട്ടര്‍ പട്ടികയിലെ ഒഴിവാക്കല്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിർദേശം...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

Related Articles

Popular Categories