കരുവാറ്റ കൊലപാതകം 13 കാരിയുടെ ക്വട്ടേഷന്‍; കൊലപ്പെടുത്തിയതും പ്രായപൂര്‍ത്തിയാകാത്തവര്‍

ഹരിപ്പാട്: കരുവാറ്റയില്‍ വാടകവീട്ടില്‍ തനിച്ചായിരുന്ന 70കാരനെ കൈകാലുകള്‍ ബന്ധിച്ച്‌ കഴുത്തില്‍ തുണിയും പുതപ്പും മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളും കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ ബന്ധുവായ 13കാരിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. മോഷണത്തിനായി കൗമാരസംഘം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തല്‍.

കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസില്‍ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് മാടപ്പുറക്കല്‍ പടീറ്റത്തില്‍ വാടകവീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബസമേതം ഇവിടെ കുറച്ചുകാലമായി വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു. ശിവൻകുട്ടിയുടെ ബന്ധുവായ 13കാരിക്ക് ഐഫോണ്‍ വാങ്ങുന്നതിനും പരവൂർ സ്വദേശികളായ സുഹൃത്തുക്കള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു മോഷണത്തിന്റെ ലക്ഷ്യമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ 13കാരിയെ കൗമാരസംഘം കാണിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ അടുക്കള വാതിലിലൂടെയാണ് സംഘം അകത്തുകയറിയതെന്നാണ് പോലീസ് കണ്ടെത്തിയത്. അടിഭാഗം ഷീറ്റും മുകള്‍ഭാഗം ഗ്രില്ലുമുള്ള വാതിലില്‍ ഗ്രില്ലിലൂടെ കൈയിട്ട് അകത്തെ സാക്ഷ മാറ്റിയാണ് അക്രമികള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. കൃത്യം നടത്തിയ ശേഷം അതേ വഴിയിലൂടെ പുറത്തിറങ്ങി, ഗ്രില്ലിലൂടെ കൈയിട്ട് വീണ്ടും സാക്ഷയിട്ടാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

വീടിന്റെ പ്രധാന വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ അലമാരകള്‍ തുറന്നുകിടക്കുന്നതും വസ്ത്രങ്ങള്‍ തറയില്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വിവരമുണ്ട്.

SUMMARY: Karuvatta murder: Contract arranged by 13-year-old girl; perpetrators were also minors

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

Related Articles

Popular Categories