കൊച്ചി: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് അധിക സർവീസുകള്‍ നടത്താൻ തീരുമാനിച്ച് കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയില്‍ നാല് അധിക സർവീസുകളാണ് കെഎംആർഎല്‍ ക്രമീകരിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് ട്രെയിനുകള്‍ അധികമായി സർവീസ് നടത്തും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 7 മിനിറ്റ് 13 സെക്കൻഡ് ഇടവേളയില്‍ ആകെ 8 അധിക ട്രിപ്പുകളാണുണ്ടാകുക. കൂടാതെ, ഈ ദിവസങ്ങളില്‍ അടിയന്തരമായി ആവശ്യമായി വന്നാല്‍ സർവീസ് നടത്താൻ ഒരു ട്രെയിൻ കൂടി സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും കെഎംആർഎല്‍ അധികൃതർ അറിയിച്ചു.
SUMMARY: Onam Rush: Kochi Metro to Operate Additional Services for Four Days
















