ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി രക്ഷകനായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ സഹായവുമായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ലോക്‌ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വെള്ളയമ്പലം സ്വദേശി ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡില്‍ വീണത്. ഷുഗർ കൂടിയതാണ് കാരണമെന്നാണ് വിവരം.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ ഗവർണർ വാഹനത്തില്‍ നിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റോളം സ്ഥലത്ത് തുടർന്ന് ആരോഗ്യനില അന്വേഷിച്ചു. ആവശ്യമായ സഹായങ്ങള്‍ നല്‍കാൻ ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് നിർദേശവും നല്‍കി. ഗവർണറുടെ സ്റ്റാഫാണ് ഗിരീഷിന് വെള്ളം നല്‍കിയതും മുഖം കഴുകി കൊടുത്തതും. ഗിരീഷ് നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.

ആൾതറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്. കുടുംബം ദൂരെ ആയതിനാല്‍ ഉടൻ എത്താൻ കഴിഞ്ഞില്ല. ആദ്യം ആശുപത്രിയിലെത്തിച്ച്‌ ആരോഗ്യനില പരിശോധിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തി.

SUMMARY: Pedestrian collapses in front of Lok Bhavan; Governor steps out of car to come to the rescue

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

Related Articles

Popular Categories