പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് കോങ്ങാട് മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്.
മുണ്ടൂർ യുവക്ഷേത്ര കോളേജിലെ കെമിസ്ട്രി രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ഗൗരി. രാവിലെ പതിവുപോലെ കോളേജിലേക്ക് പോകുന്നതിനായി സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഗൗരി. മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോഴാണ് വിദ്യാർഥിനി ബസില്‍ നിന്ന് തെറിച്ചുവീണത്. ഗുരുതരമായി പരുക്കേറ്റ ഗൗരിക്ക് ജീവൻ രക്ഷിക്കാനായില്ല.
SUMMARY: College student dies after falling from private bus
















