കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് ‘കേരളം മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.

കൊച്ചി നഗരത്തിലെ മെട്രോ സര്‍വീസുകള്‍ക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ് മുന്നേറുന്നത്. കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.

നഗര കേന്ദ്രീകൃതമായ നിലവിലെ പേര് വിപുലമായ പുതിയ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് സംസ്ഥാനതലത്തിലുള്ള പുതിയ പേര് സ്വീകരിക്കുന്നത്. നാഗ്പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും ലഖ്‌നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും മാറിയ ദേശീയ മാതൃകയാണ് ഇവിടെയും പിന്തുടരുന്നത്.

സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഡയറക്ടർ ബോർഡ്, കേന്ദ്ര സർക്കാർ എന്നിവയുടെ അന്തിമ അംഗീകാരങ്ങള്‍ നേടും. കമ്പനിയുടെ സ്വത്തുക്കള്‍, ബാധ്യതകള്‍, നിയമപരമായ നിലനില്‍പ്പ് എന്നിവയെ പേരുമാറ്റം ബാധിക്കില്ലെന്നും ബ്രാൻഡിങ് മാറ്റങ്ങള്‍ കമ്പനിയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച്‌ നിർവഹിക്കുമെന്നും എംഡി വ്യക്തമാക്കി.

SUMMARY: Kochi Metro set to become ‘Kerala Metro’; recommendation made to change the name

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

മദ്യലഹരിയില്‍ വാഹനാപകടം; അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

കൊച്ചി: യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ...

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ...

എം.ബി.ബി.എസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന...

റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി ആര്‍ബിഐ

ഡല്‍ഹി: വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ...

കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ...

Related Articles

Popular Categories