കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല പേരുമാറ്റത്തിന് ശിപാര്‍ശ നല്‍കിയതെന്നും ‘കൊച്ചി മെട്രോ’ എന്ന പേരില്‍ തന്നെ സര്‍വീസ് തുടരുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളില്‍ മെട്രോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഒറ്റ കമ്പനി ആയിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ പൊതുവായ മാര്‍ഗനിര്‍ദേശം.
കേരളത്തില്‍ മറ്റ് മെട്രോ പദ്ധതികള്‍ വരുന്നതിനാലാണ് ‘കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയില്‍ വന്നത്. കമ്പനിയുടെ പേര് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയാണെങ്കില്‍ കെഎംആര്‍എല്‍ തുടര്‍നടപടികളിലേക്ക് കടക്കില്ല.
SUMMARY: Kochi Metro’s name to remain unchanged; KMRL issues clarification
















