കർണാടകയിലെ ജയിലുകളുടെ സുരക്ഷ ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ജയിലുകളില്‍ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയ ക്യാമറകള്‍, പോര്‍ട്ടബിള്‍ സിഗ്‌നല്‍ ജാമറുകള്‍, തടവുകാര്‍ക്ക് നിയന്ത്രിതമായി ഫോണ്‍ വിളിക്കാനുള്ള സംവിധാനം എന്നിവ സ്ഥാപിക്കും. ജയിലിനുള്ളിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാനുമാണ് പുതിയ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നത്.

ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ കൈവശം മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം. മുന്‍ എം.പി. പ്രജ്വല്‍ രേവണ്ണയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പെന്‍ഡ്രൈവ് തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.

സുരക്ഷ, നിരീക്ഷണം, ജയിലുകളുടെ പ്രവര്‍ത്തനക്ഷമത എന്നിവ മെച്ചപ്പെടുത്തുകയാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അറിയിച്ചു.
SUMMARY:’ Security of prisons in Karnataka to be strengthened

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കും ഇനി യൂസർ ഫീ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെപ്റ്റംബർ 1 മുതൽ എത്തുന്ന യാത്രക്കാരിൽ...

നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത നാളെ മുതല്‍

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തില്‍ തന്നെ ജലരാജാവായി അരോമ

ആലപ്പുഴ: ആവേശവും ആവർത്തിക്കാനാവാത്ത ആവേശക്കാഴ്ചകളും നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളി 2026-ല്‍...

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം...

പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ട സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭർത്താവ്...

Related Articles

Popular Categories