ബെംഗളൂരു: എം.ജെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഓണാഘോഷം വര്‍ണാഭമായി സംഘടിപ്പിച്ചു. കമ്പനിയുടെ സിഎംഡി ഡോ. പി. അനില്‍കുമാര്‍ ഭദ്രദീപം തെളിയിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സന്ധ്യ അനില്‍കുമാര്‍, ഡയറക്ടര്‍ അഞ്ജു അനില്‍, വിഷ്ണു അനില്‍, സിഎഒ ബാബ പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എം.ജെ. കുടുംബാംഗങ്ങളുടെ തിരുവാതിര, നൃത്തം, സംഗീതം, മിമിക്രി, നാടകം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.
SUMMARY: Onam celebrations at MJ Infrastructure
















